![](/wp-content/uploads/2021/12/hnet.com-image-2021-12-13t100118.285.jpg)
ദില്ലി: വെയറബിൾ ബ്രാൻഡായ നോയ്സ് ഇന്ത്യയിൽ നോയ്സ്ഫിറ്റ് ഇവോൾവ് 2 വിപണിയിൽ അവതരിപ്പിച്ചു. എല്ലായ്‌പ്പോഴും സ്‌മാർട് വാച്ചുകളും ഇയർബഡുകളും താങ്ങാനാവുന്ന വില്ക്ക് പുറത്തിറക്കിയിട്ടുള്ള കമ്പനിയാണ് നോയ്സ്. എന്നാൽ മിഡ് റേഞ്ച് വിഭാഗത്തിലാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2 ലോഞ്ച് ചെയ്‌തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അവതരിപ്പിച്ച നോയ്സ്ഫിറ്റ് ഇവോൾവിന്റെ പരിഷ്കരിച്ച പതിപ്പാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2.
ഇവോൾവ് സ്‌മാർട് വാച്ചിന് ആകർഷകമായ രൂപകൽപനയും നിറങ്ങളുമാണ് നൽകിയിരിക്കുന്നത്. നോയ്സ്ഫിറ്റ് ഇവോൾവിന്റേത് അതിശയിപ്പിക്കുന്ന ഡിസൈനാണ്. നേർത്ത ബോർഡറുകളുള്ള പോളികാർബണേറ്റ് കൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള ഡയലിലാണ് ഇത് വരുന്നത്. സ്മാർട് വാച്ചിന്റെ വലതുവശത്ത് രണ്ട് ബട്ടണുകൾ ഉണ്ട്.
നോയ്സ്ഫിറ്റ് ഇവോൾവ് 2ന്റെ വില 3,999 രൂപയ്ക്ക് ലഭ്യമാകും. എന്നാൽ, ഉപകരണത്തിന്റെ യഥാർഥ വില 7,999 രൂപയാണ്. പുതിയ സ്മാർട് വാച്ച് ഡിസംബർ 14 മുതൽ വിൽപനയ്‌ക്കെത്തും. ചാർക്കോൾ ബ്ലാക്ക്, ക്ലൗഡ് ഗ്രേ, റോസ് പിങ്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്.
Read Also:- ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
ഹൃദയമിടിപ്പ് മോണിറ്റർ, രക്തത്തിലെ ഓക്സിജൻ ട്രാക്കർ, ഉറക്കം, മറ്റ് വിവിധ ആരോഗ്യ സെൻസറുകളുമായാണ് സ്മാർട് വാച്ച് വരുന്നത്. നടത്തം, സൈക്ലിങ്, ഹൈക്കിങ് എന്നിങ്ങനെ 12 സ്‌പോർട്‌സ് ട്രാക്കിങ്ങുമായാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2 സ്മാർട് വാച്ച് വരുന്നത്. ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് ബാറ്ററി കപ്പാസിറ്റി.
Post Your Comments