ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വീട്ടമ്മയെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം

ആലപ്പുഴ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക്​ ജീവപര്യന്തം. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് വിധി. കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനാണ് (46) ജില്ല അഡീഷനൽ സെഷൻസ് കോടതി -മൂന്ന്​ ജഡ്ജ് പി.എൻ. സീത​ ശിക്ഷിച്ചത്​.

Also Read : കാശിവിശ്വനാഥന് പ്രൗഢി തിരികെ ലഭിച്ചു, നടന്നത് ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കാരം: പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് യോഗി

ഒരുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്​. പിഴ അടച്ചി​ല്ലെങ്കിൽ ഒരുവർഷം കഠിനതടവും വീട്ടിൽ അതിക്രമിച്ചുകയറിയതിന്​ ഒരുമാസംകൂടി അധിക കഠിനതടവും​ അനുഭവിക്കണം. കൂറുമാറിയ ബന്ധുക്കളായ മൂന്ന്​ സാക്ഷികൾക്കെതിരെ കോടതി സ്വമേധയ കേസെടുത്തു.കോടതി​യെ കബളിപ്പിച്ചതിനും കള്ളംപറഞ്ഞതിനും കേസെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button