CricketLatest NewsNewsSports

ക്യാപ്റ്റനല്ലെങ്കിലും ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള കൊഹ്‌ലിയെ ഇനിയും കാണാന്‍ സാധിക്കും: ഗൗതം ഗംഭീര്‍

മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു മാറ്റിയതോടെ വിരാട് കോഹ്‌ലി ബാറ്റിംഗില്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്ന് മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. ചുമതലകളൊന്നുമില്ലാത്തിനാല്‍ കോഹ്‌ലിയെ കൂടുതല്‍ സ്വതന്ത്ര്യനാക്കുമെന്നും തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ ഇതു കോഹ്‌ലിയെ സഹായിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

‘ഇന്ത്യയുടെ അഭിമാനം വിരാട് വീണ്ടുമുയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റായാലും റെഡ് ബോള്‍ ക്രിക്കറ്റായാലും അദ്ദേഹം ഇനിയും റണ്‍സ് നേടുക തന്നെ ചെയ്യും. മത്സരത്തിനിടയിൽ രണ്ടു വ്യത്യസ്തരായ ക്യാപ്റ്റന്‍മാര്‍ തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ടീമിനു നല്‍കുകയും ചെയ്യും.’

Read Also:- എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

‘റെഡ് ബോള്‍ ക്രിക്കറ്റായാലും വൈറ്റ് ബോള്‍ ക്രിക്കറ്റായാലും കോഹ്‌ലിയുടെ മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ ഇന്ത്യ ഇനിയും കാണുമെന്ന് എനിക്കുറപ്പാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള അതേ കോഹ്‌ലിയെ തന്നെ ക്യാപ്റ്റനല്ലെങ്കിലും ഇനിയും കാണാന്‍ സാധിക്കും’ ഗംഭീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button