നമ്മുടെ നാട്ടിലൊക്കെ എണ്ണ പലഹാരങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞ് നല്‍കാറുണ്ട്. എന്നാൽ, പേപ്പറില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത്, നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ് എന്നാണ് വിദഗ്ദർ പറയുന്നത്.
അത്യന്തം അപകടകരമായ രാസവസ്‌തുക്കള്‍കൊണ്ടാണ് അച്ചടി മഷി നിര്‍മ്മിച്ചിരിക്കുന്നത്. എണ്ണയുള്ള ഭക്ഷണസാധനങ്ങള്‍ പേപ്പര്‍കൊണ്ട് പൊതിയുമ്പോള്‍, ഈ മഷി, അവയില്‍ കലരുന്നു. വിഷകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും വിദഗ്ദർ പറയുന്നു.
Read Also : ‘ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വ അല്ല, ഹിന്ദു എന്നത് ഒരു ജീവിതക്രമം’: രാഹുൽ ഗാന്ധിക്ക് പിന്നാലെ വി.ഡി സതീശൻ
ദഹനപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകും. പ്രായമായവരിലും കുട്ടികളിലും മറ്റുള്ളവരെ അപേക്ഷിച്ച് അപകടാവസ്ഥ കൂടുതലായിരിക്കും.
Post Your Comments