KeralaLatest NewsNews

‘ആരിഫ് മുഹമ്മദ് ഖാന്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത് അനാവശ്യ വിവാദം’: ഗവര്‍ണര്‍ക്കെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. അനാവശ്യ വിവാദ സൃഷ്ടിയാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉയര്‍ത്തുന്നത് എന്നാണ് ജനയുഗം കുറ്റപ്പെടുത്തുന്നത്.

ആരിഫ് മുഹമ്മദ് ഖാന്‍ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്ന് സംശയിച്ചാല്‍ തെറ്റാവില്ലെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശിച്ചു. ഗവര്‍ണര്‍ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്ന് കൊണ്ടിരിക്കെ ആ പദവി ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖപ്രസംഗത്തിൽപറയുന്നു.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്ന ആക്ഷേപം. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. എന്നാല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ജനയുഗം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും പറയുന്നു.

Read Also  :  ക​ണ്ടെ​യ്ന​ർ ലോ​റിയി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ റി​ട്ട. എ​ൻജി​നീ​യ​ർക്ക് ദാരുണാന്ത്യം

പാര്‍ട്ടിക്കാര്‍ക്കും വിധേയര്‍ക്കും വിശ്വസ്തര്‍ക്കുമുള്ള ഇടമാക്കി ഗവര്‍ണര്‍ സ്ഥാനത്തെ ബിജെപി മാറ്റിയെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്ന സഹചര്യമാണ് ഉള്ളത്. അവരില്‍ പലരും ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും കൂട്ടു നില്‍ക്കുകയായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ക്കുന്നില്ലെന്നത് ആ പദവിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button