Latest NewsNewsFood & CookeryLife Style

ചൂടുവെള‌ളത്തിലിട്ട് പാറ്റയെ തിളപ്പിച്ച്‌ മൂന്ന് മുതല്‍ നാല് ദിവസം സൂക്ഷിക്കും, ഈ സൂപ്പ് പോലെയുള‌ള ജലം കുടിക്കും

പരമ്ബരാഗത ബിയറില്‍ പ്രധാന വിഭവമായി ഉപയോഗിക്കുന്നത് പാറ്റയെയാണ്.

മദ്യത്തിന് ഉപഭോക്താക്കൾ ഏറെയാണ്. ഓരോ നാട്ടിലും വിവിധ പഴങ്ങളും മറ്റും ഉപയോഗിച്ച്‌ നിർമ്മിക്കുന്ന പരമ്പരാഗത മദ്യം നിലവിലുണ്ട്. ജപ്പാനിൽ പരമ്ബരാഗത ബിയറില്‍ പ്രധാന വിഭവമായി ഉപയോഗിക്കുന്നത് പാറ്റയെയാണ്.

ചെറിയ മീനുകളെയും പ്രാണികളെയും ഭക്ഷിച്ച്‌ ജീവിക്കുന്ന ശുദ്ധജലത്തില്‍ കാണപ്പെടുന്ന പാറ്റകളെ പിടികൂടി ചൂടുവെള‌ളത്തിലിട്ട് തിളപ്പിച്ച്‌ മൂന്ന് മുതല്‍ നാല് ദിവസം വരെ സൂക്ഷിക്കുന്നു. ശേഷം ഈ സൂപ്പ് പോലെയുള‌ള ജലം കുടിക്കാനെടുക്കും. ഇതാണ് ജപ്പാനിലെ പരമ്പരാഗത ബിയര്‍. ചെറിയൊരു പുളിരസമുള‌ള ബിയറാണിത്. അതുകൊണ്ട് തന്നെ ഇതിന് ഇന്‍സെക്‌ട് സോര്‍ എന്നാണ് പറയുന്നത്.

read also: തടി കുറക്കുന്നവർക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ

ഈ ബിയർ നിർമ്മിക്കാൻ തൈവാനീസ് പാറ്റകളില്‍ ആണ്‍ പാറ്റകളെയാണ് ഉപയോഗിക്കുന്നത്. ഇവ അതീവ രുചികരമെന്നാണ് ജപ്പാനില്‍ ജനങ്ങള്‍ പറയുന്നത്. വേവിച്ച്‌ തിളപ്പിച്ചോ, സൂപ്പായോ, സ്‌റ്റൂ ആയോ ഇവയെ ഭക്ഷിക്കാറുണ്ട് ജപ്പാന്‍കാര്‍.

രുചികരമായ ഈ ബിയറിന് ഒരു ബോട്ടില്‍ ഏകദേശം 450 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button