കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനക്കാരോട് നിക്ഷേപങ്ങൾ നടത്താൻ ആവശ്യപ്പെട്ട് താലിബാൻ. വ്യാപാരം നടത്തുന്നവരുടെ സുരക്ഷ ഞങ്ങൾ ഉറപ്പു നൽകുന്നു എന്നും അഫ്ഗാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു. താലിബാൻ ഇക്കാര്യത്തിലൊന്നും തന്നെ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന ബൃഹത്തായ ഒരു രാജ്യമാണെന്നും, ചൈനയുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് താലിബാന്റെ വലിയൊരു നേട്ടമായിട്ടാണ് കണക്കാക്കുന്നതെന്നും താലിബാൻ ഔദ്യോഗിക വക്താവ് സയ്ബുള്ള മുജാഹിദ് പറഞ്ഞിരുന്നു. ഞായറാഴ്ച, കാബൂളിലെ ഒരു നിർമ്മാണ സംരംഭം ചൈന ഉദ്ഘാടനം ചെയ്തിരുന്നു.
കാബൂളിലെ ചൈനീസ് പ്രതിനിധി വാങ് യു ഹൂ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments