മസ്കത്ത്: സായുധ സേനാ ദിനത്തിൽ രാജ്യത്തെ പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് പ്രത്യേക വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി. അൽ ബർക കൊട്ടാരത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്.
പ്രതിരോധ മന്ത്രാലയം ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ്, വിവിധ മന്ത്രിമാർ, സുൽത്താൻ സായുധ സേനാ കമാൻഡേഴ്സ്, റോയൽ ഒമാൻ പൊലീസ്, സൈനിക വിഭാഗം ഉന്നതതല പ്രതിനിധികൾ തുടങ്ങിയവർ ഒമാൻ ഭരണാധികാരിയും സുപ്രീം കമാൻഡറുമായ സുൽത്താൻ ഹൈതം ബിൻ താരിക് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി മികച്ച സേവനം തുടരുന്ന പ്രതിരോധ, സുരക്ഷാ വിഭാഗങ്ങൾക്ക് അദ്ദേഹം വിരുന്നിൽ വെച്ച് അഭിനന്ദനം അറിയിച്ചു.
Post Your Comments