ErnakulamLatest NewsKeralaNattuvarthaNews

പീഡനം : പോക്സോ നിയമപ്രകാരം അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും അ​തിന്റെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തു​ക​യു​മാ​യി​രു​ന്നു

പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പൊലീസ് പിടിയിൽ. ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് മാ​ലി​ക്കി​നെ​യാ​ണ് (രാ​ജു -34) പൊലീസ് അറസ്റ്റ് ചെയ്തത്.

പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും അ​തിന്റെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തു​ക​യു​മാ​യി​രു​ന്നു.

സംഭവം പുറത്ത് പ​റ​ഞ്ഞാ​ല്‍ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​യാ​ള്‍ ഇ​ത് പ്ര​ച​രി​പ്പിച്ചെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ സു​രേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജ​മാ​ല്‍, ബാ​ബു കു​ര്യ​ക്കോ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button