കോഴിക്കോട് : മുന്‍ എംഎല്‍എ വി.ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരുക്കേറ്റു. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടേരി മൂഴിക്കുമീത്തല്‍ കുഞ്ഞാരി സഫിയക്കാണ് പരുക്കേറ്റത്. സഫിയ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Read also : തൊണ്ടവേദനയും ചുമയും അകറ്റാൻ വീട്ടിൽ തന്നെ വഴി
ബല്‍റാം സഞ്ചരിച്ച ഇന്നോവ കാറാണ് തന്നെ ഇടിച്ചുവീഴ്ത്തിയതെന്നും തുടർന്ന് വാഹനം നിര്‍ത്താതെ പോയിയെന്നും സഫിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അപകടം നടന്ന ശേഷം അല്‍പനേരം കാര്‍ നിര്‍ത്തി എന്നാൽ, ബല്‍റാം കാറില്‍ നിന്നിറങ്ങിയില്ലെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു.
Post Your Comments