Latest NewsInternational

പ്രവേശനം അനുവദിക്കാതെ ചൈന : അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

അഞ്ച് ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർഥികളാണ് ചൈനയിൽ പഠിക്കുന്നത്.

ബീജിങ്: അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കാതെയുള്ള ചൈനയുടെ നടപടി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും തിരിച്ചു ചെല്ലാനാവാതെ ബുദ്ധിമുട്ടുകയാണ്. അഞ്ച് ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർഥികളാണ് ചൈനയിലെ നിരവധി സ്ഥാപനങ്ങളിലായി പഠിക്കുന്നത്.

ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തുന്ന ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ഇരുട്ടിലായിരിക്കുന്നത്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിൽ പടർന്നു പിടിക്കുന്നതിനാൽ, നിയന്ത്രണങ്ങളുടെ പേരു പറഞ്ഞ് കോളേജുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ രാജ്യങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളുമുണ്ട്. എന്നാൽ, ഇതിൽ വിദ്യാർഥികൾക്കെല്ലാം പ്രത്യേക ഇളവുകൾ നിഷ്കർഷിക്കുന്നുണ്ട്. ഇതിനനുസരിച്ച് മറ്റു പല രാഷ്ട്രങ്ങളും വിദ്യാർത്ഥികളെ മടങ്ങിവരാൻ അനുവദിച്ചപ്പോൾ, ചൈന വളരെ കുറച്ച് പേർക്ക് മാത്രമാണ് തിരിച്ചുവരാൻ അനുവാദം നൽകിയത്. ചൈനയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളും ക്ലാസുകൾ ആരംഭിക്കാത്തതിനാൽ ഇനി എന്ത് എന്നറിയാതെ പകച്ചു നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button