തിരുവനന്തപുരം: സര്‍വകലാശാലകള്‍ കമ്മ്യൂണിസ്റ്റ്് വല്‍ക്കരിച്ചെന്ന് കെ.മുരളീധരന്‍ എം.പി. ഗവര്‍ണര്‍ക്ക് പോലും സഹികെട്ടു. കേന്ദ്രം കാവിവല്‍ക്കരിച്ചപ്പോള്‍ സംസ്ഥാനം കമ്മ്യൂണിസ്റ്റ് വല്‍ക്കരിച്ചു. ചാന്‍സലര്‍ ആയി തുടരുന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ തോന്നിയവാസങ്ങള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും കെ.മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
Read Also: അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം: മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്
അതേസമയം പിണറായിയുടെ തിട്ടൂരം എകെജി സെന്ററിൽ മതിയെന്നും ലീഗിന്റെ തലയിൽ കയറേണ്ടെന്നും എംകെ മുനീർ. ലീഗിന്റെ മഹാ സമ്മേളം കണ്ട് പിണറായിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ‘മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിന്റെ പഴയകാല നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള അണികളിൽ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണ്.’- മുനീർ പറഞ്ഞു.
Post Your Comments