Latest NewsSaudi ArabiaNewsInternationalGulf

തബ്‌ലീഗ് ജമാഅത്ത് രാജ്യത്തിനാപത്ത്, തീവ്രവാദത്തിന്റെ വാതിലുകളിൽ ഒന്ന്: തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി

സൗദി: സുന്നി ഇസ്‌ലാമിക് സംഘടനയായ തബ്‌ലീഗ് ജമാഅത്ത് ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്നാണെന്ന് സൗദി. ഇത് ചൂണ്ടിക്കാട്ടി സൗദി അറേബ്യ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ചു. ‘തീവ്രവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്നാരോപിച്ചുകൊണ്ടാണ് രാജ്യത്ത് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read:ലീഗ് നേതാവ് റിയാസിനെ അധിക്ഷേപിച്ച സംഭവം: രാഷ്ട്രീയ വിമര്‍ശനം വ്യക്തിപരമാകുന്നത് അംഗീകരിക്കില്ലെന്ന് സാദിഖലി തങ്ങള്‍

തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. തബ്‌ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തെറ്റായ മാർഗത്തിലൂടെ ആണെന്നും അത് രാജ്യത്തിനു ആപത്താണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്.

ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണെന്നും തബ്‌ലീഗും ദഅ് വ ഗ്രൂപ്പും ഉള്‍പ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നു എന്നും പ്രസ്താവനയില്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 1926ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ തബ് ലീഗ് ജമാഅത്ത് ഒരു സുന്നി ഇസ്‌ലാമിക മിഷനറി പ്രസ്ഥാനമാണ്. ലോകമെമ്പാടും 350 മുതല്‍ 400 ദശലക്ഷം വരെ അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button