![](/wp-content/uploads/2021/09/modi.jpg)
ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ നിന്ന് ഉയര്‍ന്നേല്‍ക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും എല്ലാ ദേശസ്നേഹികള്‍ക്കും തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി മൂന്ന് സേനാ വിഭാഗങ്ങളേയും സ്വയംപര്യാപ്തരാക്കിയ മികച്ച സൈനിക ഉദ്യോഗസ്ഥനായിരുന്നു. സൈന്യത്തോടും രാജ്യസുരക്ഷയോടുമുള്ള കടമ നിറവേറ്റുന്നതിലെ സൂക്ഷ്മതയും വ്യഗ്രതയും കൃത്യതയും വേഗതയും അതുല്യമായിരുന്നു. രാജ്യം മുഴുവന്‍ ആവേശത്തോടെയാണ് അത് അനുഭവിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ അനുശോചന സന്ദേശം റാവത്തിന്റേയും മറ്റ് വീരബലിദാനികളുടേയും കുടുംബാംഗങ്ങളേയും അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Read Also : ഗവർണറുടെ പ്രതികരണം: മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കെ.സുരേന്ദ്രൻ
രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സുശക്തമായി കൊണ്ടു പോകുന്ന ദൗത്യമാണ് രാജ്യം റാവത്തിന് സമര്‍പ്പിച്ചത്. റാവത്തിന്റെ വിയോഗത്തിനിടയിലും രാജ്യത്തിന് വേണ്ടി പ്രതിരോധ വകുപ്പ് ആ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. എവിടെയോ ഇരുന്ന് ജനറല്‍ ബിപിന്‍ റാവത് ഭാരതത്തിന്റെ അതിവേഗ മുന്നേറ്റം സന്തോഷത്തോടെ കാണുംവിധം നാം മാതൃകാപരമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
‘ഇന്ത്യ മുഴുവന്‍ ദു:ഖത്തിലും വേദനയിലുമാണ്. എന്നിരുന്നാലും നമ്മുടെ വേഗത കുറയ്ക്കാനാകില്ല, വിശ്രമിക്കാനുമാകില്ല. നാമൊരുമിച്ച് എല്ലാ ഇന്ത്യക്കാരും കരുത്തോടെ കഠിനാധ്വാനം ചെയ്ത് എല്ലാ താല്‍ക്കാലിക തടസ്സങ്ങളേയും മാറ്റി മുന്നേറുക തന്നെ ചെയ്യും. രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നുമുള്ള എല്ലാ വെല്ലുവിളികളേയും നാം ഒരുമിച്ച് നേരിടും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments