തിരുവനന്തപുരം : ദിവസങ്ങൾക്ക് മുൻപാണ് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിക്കൊണ്ട് നടൻ ജയസൂര്യ പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ, ജയസൂര്യയുടെ വിമർശനത്തിന് ഇടയാക്കിയ വാഗമൺ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.
റോഡിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണിലൂടെ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിയോടാണ് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ റോഡുകളെക്കുറിച്ചുള്ള പരാതികള്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിക്കാവുന്ന പരിപാടിയിലാണ് ജയസൂര്യ വിമര്‍ശനമുയര്‍ത്തിയ റോഡ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
Read Also : മോഡലിനെ മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസ് : അജ്മലിനെ ഇര തിരിച്ചറിഞ്ഞു
ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം ഭരണാനുമതിയും നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം വൈകാതെ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ലഭിച്ച പരാതികളില്‍ പലതിനും പരിഹാര നിര്‍ദേശങ്ങള്‍ അപ്പോള്‍ത്തന്നെ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.
Post Your Comments