Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ് : ഇന്നത്തേത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാം വില 15 രൂപ കൂടി 4510 ആയി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 36,080 ആണ്.

സ്വര്‍ണ വില കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു പവന്‍ വില.

Read Also : തുണിക്കടയിൽ തീപിടുത്തം : ഷോ​പ്പി​നു​ള്ളി​ലെ വ​സ്തു​ക്ക​ളെ​ല്ലാം ക​ത്തി ന​ശി​ച്ചു, 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം

രൂപയുടെ മൂല്യത്തകർച്ചയും ഡോളറിന്‍റെ വിലനിലവാരവും അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കഴിഞ്ഞ ആഴ്ചകളിൽ കാരണമായിരുന്നു. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാൻ ഇടയാക്കിയത്. എന്നാൽ താൽക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകൾ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഒരു കാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button