Latest NewsKeralaNews

മരയ്ക്കാര്‍ പാഠം പഠിപ്പിച്ചു, നൂറ് കോടി മുതല്‍ മുടക്കോ റോബോട്ടിക്ക് ക്യാമറയോ ഒന്നുമല്ല ഒരു സിനിമയുടെ വിജയം: അഖിൽ മാരാർ

എത്ര മികച്ച സൃഷ്ട്ടികള്‍ ചെയ്താലും ഒരു മോശം സൃഷ്ടി ചിലപ്പോള്‍ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാം.. മു

കൊച്ചി: ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിന് സമ്മിശ്ര പ്രതികരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് അനുകൂല അഭിപ്രായങ്ങളും ലഭിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത നിലവാരം പുലര്‍ത്താന്‍ ചിത്രത്തിനായില്ലെന്ന് പലരും പ്രതികരിച്ചു. സിനിമയുടെ ടെക്നിക്കല്‍ വശങ്ങളെ പ്രേക്ഷകര്‍ അഭിനന്ദിക്കുമ്പോഴും പ്രധാന കഥാപാത്രങ്ങളടക്കം പലരുടെയും പ്രകടനം മികവ് പുലര്‍ത്തിയില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്. മരയ്ക്കാറുമായി ബന്ധപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ അഖില്‍ മാരാര്‍ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധനേടുകയാണ്. ഒരു തുടക്കകാരനായ സംവിധായകന്‍ എന്ന നിലയില്‍ മരയ്ക്കാര്‍ ചില പാഠങ്ങള്‍ പഠിപ്പിച്ചുവെന്നാണ് അഖില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു തുടക്കക്കാരനായ സിനിമ സംവിധായകന്‍ എന്ന നിലയില്‍ കുഞ്ഞാലി മരക്കാര്‍ സിനിമ എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍..

1. സാഹചര്യങ്ങള്‍ നല്‍കുന്ന സമ്മര്ദങ്ങളും ബഡ്ജറ്റിന്റെ കുറവും പ്രേക്ഷകര്‍ ഒരിക്കലും അംഗീകരിച്ചു നല്‍കില്ല..

അത് കൊണ്ട് ജോണര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.. ഒരേ ജോണറില്‍ പെട്ട ലോക സിനിമകളുമായി താരതമ്യം ചെയ്‌ത്‌ സമൂഹം നമ്മുടെ സൃഷ്ട്ടിയെ തരം താഴ്ത്തും..

2.ബന്ധങ്ങളും സ്നേഹവും പരിചയവും സിനിമയില്‍ ഉപയോഗിക്കരുത്..

കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായവരെ അവരുടെ കഴിവിന് മാത്രം പ്രാധാന്യം കൊടുത്തു തിരഞ്ഞെടുക്കുക.. ഞാന്‍ അതില്‍ ഉറച്ചു തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു..

Read Also:  അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്

3.എത്ര മികച്ച സൃഷ്ട്ടികള്‍ ചെയ്താലും ഒരു മോശം സൃഷ്ടി ചിലപ്പോള്‍ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാം.. മുന്നോട്ടുള്ള ഓരോ സിനിമയും എന്നെ സംബന്ധിച്ചു കൂടുതല്‍ മെച്ചപ്പെടുത്താനും അത് പോലെ കൂടുതല്‍ പഠിക്കാനും തീരുമാനിച്ചു..

4.ഓരോരുത്തര്‍ക്കും ഓരോ മേഖലയില്‍ പ്രത്യേക കഴിവ് കാണും…ആ കഴിവിനെ കൂടുതല്‍ മികച്ചതാക്കുക എന്നതിന് പ്രാധാന്യം കൊടുക്കുക..

രാജമൗലിക്ക് ഒരിക്കലും ഒരു തേന്മാവിന്‍ കൊമ്ബത്തോ, ചിത്രമോ, ചന്ദ്ര ലേഖയോ ചെയ്യാന്‍ കഴിയില്ലായിരിക്കും.. അത് പോലെ അടൂരിന് ഒരു വാണിജ്യ സിനിമ എടുക്കാനും അറിയില്ലായിരിക്കും.. ഓരോ മേഖലയില്‍ ഓരോരുത്തര്‍ വിജയിക്കുന്നത് കണ്ട് സ്വന്തം കഴിവ് മറന്ന് അനുകരിക്കാന്‍ പോയാല്‍ കുഴിയില്‍ വീഴും എന്ന മറ്റൊരു പാഠം..

5.സമൂഹം പറയുന്നതിന് ചെവി കൊടുക്കാതിരിക്കുക..

ഓരോ എഴുത്തുകാരും കഥയുടെ കാമ്പുകള്‍ കണ്ടെത്തുന്നത് അവരുടെ ചുറ്റുപാടില്‍ നിന്നാകും..

അത് കൊണ്ടാണ് പഴയ കാല സിനിമകളില്‍ നായര്‍, മേനോന്‍ കഥാപാത്രങ്ങള്‍ കൂടിയതും

ഇന്ന് മുസ്ലിം ക്രിസ്ത്യന്‍ പശ്ചാതലം കൂടുന്നതും..

ഇത് ആരുടെയും വര്‍ഗീയത അല്ല..അവര്‍ക്കതാണ് അറിയുന്നത്..

6.പൂര്‍ണമായും സിനിമ എന്റെ നിയന്ത്രണത്തില്‍ ചെയ്യുക..

കാശ് മുടക്കുന്നവരും അഭിനയിക്കാന്‍ വരുന്നവരും സിനിമയില്‍ സംവിധായകന്റെ മുകളില്‍ നില്‍ക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല..എന്തെന്നാല്‍ സിനിമയ്ക്ക് എന്ത് ദോഷം സംഭവിച്ചാലും ആത്യന്തികമായി അത് ബാധിക്കുന്നത് എന്നെ ആണെന്നും അത് വരെ ചുറ്റും നിന്ന് താളം അടിച്ചവന്മാര്‍ കൈ മലര്‍ത്തി അവരുടെ ജോലിക്ക് പോകും എന്ന തിരിച്ചറിവ്..

7.നൂറ് കോടി മുതല്‍ മുടക്കോ റോബോട്ടിക്ക് കാമറ ഷോട്ടുകളോ ഒന്നുമല്ല ഒരു സിനിമയുടെ വിജയം..മികച്ച തിരക്കഥയും, കഥാപാത്രങ്ങള്‍ ആയി വേഷമിടുന്നവരുടെ അസാമാന്യ പ്രകടനവും, കഥ പറയാന്‍ ആവശ്യമായ ഷോട്ടുകളും ആണ് സിനിമയുടെ വിജയം.. അതാണ് ഇന്നും നിറഞ്ഞ സദസ്സില്‍ ഓടുന്ന ജാനെ എ മന്‍ എന്ന സിനിമ നല്‍കുന്ന പാഠം..

NB: ആദ്യ സിനിമ അവസരം ആണ്..ഇനിയാണ് എന്റെ സിനിമ..

shortlink

Post Your Comments


Back to top button