ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് 108 രാജ്യങ്ങള്‍ അംഗീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി പ്രവീണ്‍ പവാര്‍. യാത്ര ആവശ്യങ്ങള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതെന്ന് അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.
എല്ലാ രാജ്യങ്ങളിലും യാത്രയ്ക്കായി കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല. കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള 108 രാജ്യങ്ങളാണ് ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതെന്ന് അദ്ദേഹം രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
രാജ്യത്ത് മേയ് ഒന്നുമുതല്‍ വിതരണം ചെയ്ത കോവിഡ് 19 വാക്‌സിനുകളുടെ 96 ശതമാനവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ് വിതരണം ചെയ്തത്. 3.7 ശതമാനം മാത്രമാണ് സ്വകാര്യ സൗകര്യങ്ങളില്‍ നിന്ന് വിതരണം നടത്തിയതെന്നും കേന്ദ്രം ലോക്‌സഭയില്‍ അറിയിച്ചു.
Post Your Comments