Latest NewsNewsInternational

തായ്‌വാന് മുകളിലൂടെ പറന്ന് ചൈനയുടെ പ്രകോപനം: അതിർത്തി ലംഘിച്ചത് 13 വ്യോമസേനാ വിമാനങ്ങൾ

തായ്‌പേയ്: തായ്‌വാന് മേൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന. 13 വ്യോമസേനാ വിമാനങ്ങളെ തായ്‌വാൻ അതിർത്തികടത്തി പറത്തിക്കൊണ്ടാണ് ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയുടെ നീക്കം. നിക്വരാഗ്വ തായ്‌വാനുമായുള്ള ബന്ധം വിഛേദിച്ചതായും ചൈനയുമായി കരാർ ഒപ്പിടുന്നുവെന്നും പരസ്യപ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രകോപനം.

രണ്ട് മാസത്തിലേറെയായി തായ്‌വാന് മേൽ ചൈന വ്യോമപാതാ ലംഘനവും യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള പ്രകോപനവും തുടരുകയാണ്. 50 ലേറെ തവണ നിലവിൽ വിമാനങ്ങൾ പറന്നുകഴിഞ്ഞു. ഇന്നലെ രണ്ട് എച്ച്-6 ബോംബർ വിമാനങ്ങളും വൈ-8 ഇലട്രോണിക് അത്യാധുനിക വിമാനങ്ങളുമാണ് പറത്തിയത്. ഇതിനൊപ്പം അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള വിമാനങ്ങളുമാണ് തായ്‌വാൻ അതിർത്തി കടന്നത്.

Read Also  :  കൂനൂര്‍ ഹെലികോപ്റ്റർ അപകടം: മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

അതേസമയം, തായ്‌വാനെതിരെ പ്രകോപനം സൃഷ്ടിക്കരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ചൈന തായ്‌വാൻ കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുകയും മേഖലയിൽ യുദ്ധകപ്പലുകൾ വിന്യസിക്കുകയും ചെയ്തതായി അമേരിക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button