ലക്‌നൗ: പതിമൂന്ന് വയസുകാരിയെ മയക്കി ബലാല്‍സംഗം ചെയ്‌ത പതിനേഴുകാരന്‍ പിടിയില്‍. കോച്ചിംഗ് ക്ളാസിന് പോകുകയായിരുന്ന പെൺകുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഒരു മെഡിക്കൽ ഷോപ്പിനു ഉള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഉത്തര്‍ പ്രദേശില്‍ ബറെയ്‌ലി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ളാസിന് പോയ കുട്ടി മടങ്ങിവരാത്തതിനെത്തുടര്‍ന്ന് അച്ഛനും സഹോദരനും അന്വേഷിച്ചിറങ്ങി. അടുത്തുളള മെഡിക്കല്‍ ഷോപ്പിലെ യുവാവുമായി കുട്ടി സംസാരിച്ചു നിൽക്കുന്നത് കണ്ടതായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വീട്ടുകാർ മെഡിക്കല്‍ ഷോപ്പ് പൂട്ടിയിരിക്കുന്നത് കണ്ടു. എന്നാല്‍ ഉളളില്‍ ലൈറ്റുള്ളത് ശ്രദ്ധയിൽപ്പെട്ട ഇവർ ഷോപ്പിൽ പരിശോധന നടത്തി. ബോധരഹിതയായ പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ട നിലയിലും കടയുടെ ഉളളില്‍ പൂട്ടിയിട്ടിരിക്കുന്നെന്ന് കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന പതിനേഴുകാരൻ പിടിയിൽ.
പെണ്‍കുട്ടിയെ മയക്കിയ ശേഷം പതിനേഴുകാരന്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസിനെ ഏൽപ്പിച്ചു. പോക്‌സോ നിയമപ്രകാരവും ബലാല്‍സംഗത്തിനും പതിനേഴുകാരനെതിരെ കേസെടുത്തു.
Post Your Comments