Latest NewsNewsFootballSports

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാനത്താണ് മത്സരം. ഒഡീഷ എഫ്‌സി തങ്ങളുടെ സീസൺ മികച്ച രീതിയിൽ ആരംഭിച്ചുവെങ്കിലും അവരുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ പരാജയപ്പെട്ടിരുന്നു.

അതിനാൽ തന്നെ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയിലേക്ക് മടങ്ങിയെത്താനാകും അവരുടെ ലക്ഷ്യം. ഒഡീഷ ആറ് പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. കിക്കോ റാമിറസിന്റെ ടീം അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ ബെംഗളൂരു എഫ്‌സിക്കെതിരെ 3-1ന്റെ ജയവും എസ്‌സി ഈസ്റ്റ് ബംഗാളിന് എതിരെ 6-4ന്റെ ജയവും നേടിയിരുന്നു.

Read Also:- വ്യായാമം ശീലമാക്കൂ, പ്രമേഹത്തെ അകറ്റാം!

മറുവശത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അവരുടെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെയാണ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments


Back to top button