
കൊല്ലം: പട്ടാഴിയിൽ 42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. ഷാജഹാന്റേത് കൊലപാതകമാണെന്നാണ് സംശയം. ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also: അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്
ഷാജഹാനെ ഭാര്യ നിസ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം. ഷാജഹാൻ ഓട്ടോ ഡ്രൈവറാണ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments