കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും പരസ്യമായി അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമർശിച്ച് ഹരീഷ് വാസുദേവൻ ശ്രീദേവി. വ്യഭിചാര, റേപ്പ് കേസിൽ പ്രതിയായി, കേസ് അട്ടിമറിച്ച കേസിൽ പ്രതിയായ കുഞ്ഞാലിക്കുട്ടിയുടെ ഭൂതകാലം ജനങ്ങളെക്കൊണ്ടു ഇടയ്ക്കിടെ ഓർമ്മിപ്പിക്കാൻ ആ മുസ്‌ലിംലീഗ് നേതാവിനു കുഞ്ഞാലിക്കുട്ടിയോട് വല്ല വ്യക്തിവിരോധവും ഉണ്ടോ എന്ന് ലീഗ് നേതാവിനെ പരിഹസിച്ച് ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന : നാടൻ ബോംബുകൾ കണ്ടെടുത്തു
‘രണ്ടുപേർ മതംമറന്നു സ്നേഹിക്കുമ്പോൾ, അവർ ഒന്നുചേരുമ്പോൾ ചില കുരുക്കൾ പൊട്ടുന്നു. അവർക്ക് പരിചയമുള്ള സംസ്കാരത്തെപ്പറ്റി, വാക്കുകളെപ്പറ്റി അവർ ബീച്ചിൽ നിന്ന് വിളിച്ചു പറയുന്നു. അങ്ങനെ പൊട്ടുന്ന എല്ലാ കുരുക്കളും പൊട്ടട്ടെ. വ്യഭിചാര, റേപ്പ് കേസിൽ പ്രതിയായി, കേസ് അട്ടിമറിച്ച കേസിൽ പ്രതിയായ കുഞ്ഞാലിക്കുട്ടിയുടെ ഭൂതകാലം ജനങ്ങളെക്കൊണ്ടു ഇടയ്ക്കിടെ ഓർമ്മിപ്പിക്കാൻ ആ മുസ്‌ലിംലീഗ് നേതാവിനു കുഞ്ഞാലിക്കുട്ടിയോട് വല്ല വ്യക്തിവിരോധവും ഉണ്ടോ ആവോ. ഈ സംസ്കാരം വേണമോ വേണ്ടയോ എന്ന് പുതുതലമുറ അണികൾ തീരുമാനിക്കട്ടെ. അവരവരുടെ നിലവാരവും’, ഹരീഷ് വാസുദേവൻ വ്യക്തമാക്കി.
നേരത്തെ, എഴുത്തുകാരി ശാരദക്കുട്ടിയും സംഭവത്തിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇത് ക്രൂരതയും ഫാസിസവും ആണെന്നും സമാധാന ജീവിതം അർഹിക്കുന്ന മനുഷ്യരുടെ കൂട്ടത്തിൽ തന്നെയാണ് വീണയും റിയാസും എന്നത് മറക്കരുതെന്നും ശാരദക്കുട്ടി വ്യക്തമാക്കുന്നു. മനുഷ്യത്വം കെട്ടുപോകുന്ന കാലം കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നതെന്നും പിണറായി ഭക്തിയും കക്ഷി രാഷ്ട്രീയവും ആരോപിച്ചു വരുന്നവരാരായാലും അവരോട് ദയ കാണിക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു.
Post Your Comments