ThiruvananthapuramKeralaNattuvarthaNews

ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
തന്നെ ഒഴിവാക്കി മുഖ്യമന്ത്രി തന്നെ ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്താല്‍ മതിയെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

Also Read : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,227 വാക്സിൻ ഡോസുകൾ

ഇക്കഴിഞ്ഞ എട്ടിനാണ് അദ്ദേഹം മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍. ബിന്ദുവിനും കത്ത് നല്‍കിയത്. ഇപ്പോള്‍ നിയമസഭ സമ്മേളനം നടക്കാത്തതിനാല്‍ ഓര്‍ഡിനന്‍സ് തയാറാക്കിയാല്‍ ഉടന്‍ ഒപ്പിട്ടുനല്‍കാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേനാളുകളായി സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുയരുന്ന രാഷ്ട്രീയ അതിപ്രസരങ്ങളാണ് ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button