Latest NewsNewsLife Style

യുവത്വം നിലനിർത്താൻ പഴവർഗ്ഗങ്ങൾ!

യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം നല്ല മൃദുത്വവും തിളക്കവും ഉള്ളതാക്കി മാറ്റാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.

മിക്ക പഴവര്‍ഗങ്ങളിലും വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് തിളക്കം നല്‍കാന്‍ വിറ്റമിന്‍ സി അടങ്ങിയ സിട്രസ് ഫ്രൂട്ടുകള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. നിങ്ങള്‍ ഡെയിലി ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കേണ്ട അഞ്ചു പഴവര്‍ഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

➦ ഓറഞ്ച്

വര്‍ഷം മുഴുവന്‍ ധാരാളമായി ലഭിക്കുന്ന ഓറഞ്ച് വിറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ്. ദിവസേന കഴിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുവാനും തിളക്കം നിലനിര്‍ത്തുവാനും സഹായിക്കും. കൂടാതെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകള്‍ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുവാനും മുഖം ഫ്രഷ് ആയി ഇരിക്കുവാനും സഹായിക്കും.

➦ കിവി

വില അല്‍പം കൂടുതലാണെങ്കിലും കിവി പഴം മുഴുവനായും വിറ്റാമിന്‍ സിയുടെ കലവറയാണ്. കൊളാജെന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അപ്രത്യക്ഷമാകാനും, കണ്ണുകളുടെ ആരോഗ്യത്തിനും കിവിപഴം പ്രധാന പങ്കുവഹിക്കുന്നു.

➦ തണ്ണിമത്തന്‍

92 ശതമാനത്തിലധികം ജലം അടങ്ങിയതാണിത്. തണ്ണി മത്തനില്‍ വിറ്റാമിന്‍ സി, ബി1, ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മസംരക്ഷണത്തിനും പൊതുവേയുള്ള ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുവാനും വളരെയേറെ സഹായിക്കുന്നു. കൂടാതെ തണ്ണിമത്തനില്‍ കൊളസ്‌ട്രോള്‍, കൊഴുപ്പ് എന്നിവ ഇല്ല എന്ന പ്രത്യേകതയുമുണ്ട്.

➦ പൈനാപ്പിള്‍

വിറ്റാമിന്‍ സിക്കൊപ്പം വിറ്റാമിന്‍ എ, കെ എന്നിവയും പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുഖക്കുരു ഭേദമാക്കാന്‍ സഹായിക്കുന്ന ബ്രോമേലിന്‍ പൈനാപ്പിളില്‍ ഉണ്ട്. ചുളിവുകള്‍ തടയാനും, പാടുകള്‍ ഇല്ലാതാക്കാനും, സൂര്യപ്രകാശം മൂലം ചര്‍മത്തിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുവാനും പൈനാപ്പിള്‍ ദിവസേന കഴിക്കുന്നത് സഹായിക്കും.

Read Also:- ഉച്ചത്തിലുള്ള ഹോണടികൾ കേൾവിക്ക് തകരാറുണ്ടാക്കുമെന്ന് പഠനം

➦ ആപ്പിള്‍

വിറ്റാമിന്‍ എ, സി എന്നിവ കൂടാതെ ആന്റി ആക്‌സിഡന്റ്കളുടെ മികച്ച കലവറകൂടിയാണ് ആപ്പിള്‍. ചര്‍മ്മത്തിന് ആരോഗ്യം നിലനിര്‍ത്തി ആരോഗ്യവും ഉന്മേഷവും കാത്തുസൂക്ഷിക്കാന്‍ ആപ്പിളിനെ പോലെ സഹായിക്കുന്ന മറ്റൊരു ഫ്രൂട്ട് ഇല്ലെന്നു തന്നെ പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button