KeralaLatest NewsNews

കോഴിക്കോട് വന്‍ ലഹരിവേട്ട : യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട. രണ്ടായിരത്തി എണ്ണൂറോളം സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. കല്ലായി വലിയപറമ്പില്‍ സഹറത്ത് (43) നെയാണ് പൊലീസ് പിടികൂടിയത്. കല്ലായി റെയില്‍വേ ഗുഡ്‌സ് യാര്‍ഡിനു സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 2800-ഓളം ട്രമഡോള്‍ ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. ക്രിസ്തുമസ്- പുതുവത്സരാഘോഷത്തിന് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകള്‍ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.

Read Also : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട്: ക്ഷേമ പദ്ധതികളില്‍ നിന്ന് തട്ടിയെടുത്തത് രണ്ടരക്കോടിയോളം രൂപ

ലഹരി ഗുളികകള്‍ക്കിടയില്‍ എസ്.പി എന്ന പേരിലറിയപ്പെടുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസിന്റെ 24 കാപ്‌സ്യൂളുകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്നത് 150 രൂപക്കാണ്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇത്തരം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകള്‍ സ്ട്രിപ്പില്‍ നിന്നും പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാള്‍ കൊണ്ടു നടക്കാറുള്ളത്. സ്പാസ്‌മോ പ്രോസിവോണ്‍ ഗുളികകള്‍ കഠിനമായ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാല്‍ ഇവ ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുക എന്നത് ശ്രമകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button