
ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മാവില. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.പ്രമേഹം നിയന്ത്രിക്കാൻ മാവിലക്ക് കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും.
രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.
Read Also : നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതു സഹായിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയാൻ സഹായിക്കും.
Post Your Comments