ന്യൂഡല്‍ഹി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലാണ് രാജ്യം . രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയത് . എന്നാല്‍ ഈ സമയത്തെ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയുടെ ട്വീറ്റാണ് ഇപ്പോള്‍ വിമര്‍ശനത്തിനിടയാക്കുന്നത് . കൊഹ്ലി ഒരു മോക്ക് ബൈക്ക് ഓടിക്കുന്ന ബൈക്കിന്റെ ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത് . ബൈക്കില്‍ ഇരിക്കുന്നതും ഹെല്‍മെറ്റ് ധരിച്ച കൊഹ്ലി മുഖം ചുളിക്കുന്നതുമായ ഒരു ചിത്രമായിരുന്നു അത് . ‘ ഒരു കാലത്ത്. 80skids backinthedays ‘ എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു .
Read Also : ഹെലികോപ്ടര്‍ ദുരന്തം : രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രം
സംയുക്ത സൈനിക മേധാവിയുടെ മരണത്തില്‍ രാജ്യം ഒന്നടങ്ക വേദനയോടെ നില്ക്കുമ്പോള് കൊഹ്ലി ഇത്തരമൊരു ചിത്രം പങ്ക് വച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഈ ചിത്രം കൊഹ്ലി പിന് വലിക്കാത്തതാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിനു കാരണം . ക്രിക്കറ്റ് താരമാണെങ്കിലും സമകാലിക കാര്യങ്ങള്‍ അവഗണിക്കുകയും പ്രമോഷനുകളിലും പരസ്യങ്ങളിലും മുഴുകുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും പലരും കുറ്റപ്പെടുത്തി.
Post Your Comments