ന്യൂഡല്‍ഹി: കോവിഡിനു പിന്നാലെ ഭീതിയിലാക്കി ഒമൈക്രോണ്‍ വകഭേദം എത്തുന്നുവെന്ന റിപ്പോർട്ടിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസ് വിലക്കിയത്. എന്നാൽ നേരത്തെ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ ജനുവരി വരെ നീട്ടിയിരിക്കുന്നത്.
read also: രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാൻ ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയ്ക്ക് ധൈര്യമുണ്ടോ ? അഞ്ജു പാർവതി
ഇന്റര്‍നാഷണല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാവില്ല. പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 2020 ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസുകളാണ് നടത്തുന്നത്.
Post Your Comments