തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് കുരുക്കു മുറുകുന്നു. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന മുഴുവന്‍ രേഖകളും വെള്ളിയാഴ്ച ഹാജരാക്കാന്‍ ഷാഹിദാ കമാലിന് ലോകായുക്ത നിര്‍ദ്ദേശം നല്‍കി. കേസില്‍ ലോകായുക്തയിലെ വാദം വെള്ളിയാഴ്ചയും തുടരും. ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. ഹര്‍ജിയില്‍ വ്യാഴാഴ്ച വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഷാഹിദാ കമാലിനോട് ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രണ്ട് എണ്ണം മാത്രമാണ് സമര്‍പ്പിച്ചത്. അവ അപൂര്‍ണവുമായിരുന്നു. ഇതേ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും വെള്ളിയാഴ്ച തന്നെ സമര്‍പ്പിക്കാന്‍ ലോകായുക്ത കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ അഖിലയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് കാട്ടി ഷാഹിദ കമാല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്ത ഇത് തള്ളി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും, വനിതാ കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ രേഖകള്‍ കാട്ടിയെന്നാണ് അഖിലയുടെ പരാതി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരാതി നല്‍കിയത്.
വിയറ്റ്നാമിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് വിവാദങ്ങള്‍ക്കിടെ ഷാഹിദ കമാല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഖസാകിസ്താനില്‍ നിന്നുമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന് മാറ്റിപറയുകയായിരുന്നു.
Post Your Comments