Latest NewsBikes & ScootersNewsAutomobile

ഹോണ്ടയുടെ ആക്ടീവ125 പ്രീമിയം എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡ്രം അലോയിക്ക് 78,725 രൂപയും,ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡിസ്‌ക് വേരിയന്റിന് 82,280 രൂപയുമാണ് ദില്ലി എക്സ്-ഷോറൂം വില. ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍ മുന്‍ കവറുകളില്‍ നിന്ന് സൈഡ് പാനലുകളിലേക്ക് വിസ്‍തൃതമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷന് ഒപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്.

Read Also:- ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍

ആകര്‍ഷകമായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്‍ഇഡി ഹെഡ്‍ലാമ്പ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കൂട്ടറിന് ഭംഗിയേകുന്നു. പേള്‍ അമേസിങ് വൈറ്റ് ആന്‍ഡ് മാറ്റ് മാഗ്നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് ആന്‍ഡ് മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ആക്ടീവ125 പ്രീമിയം എഡിഷന്‍ ലഭ്യമാവും.

shortlink

Post Your Comments


Back to top button