KeralaLatest NewsIndiaNews

‘തകർന്നോ? ശബ്ദം കേട്ടല്ലോ’: കോടമഞ്ഞിനുള്ളിലേക്ക് മറയുന്ന ഹെലികോപ്ടർ: അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്

സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്. അപകടം നടന്ന കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് നാട്ടുകാരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. ഹെലികോപ്ടർ മഞ്ഞിനുള്ളിലേക്ക് മായുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്. ഹെലികോപ്റ്റർ മഞ്ഞിനുള്ളിലേക്ക് മറഞ്ഞ് നിമിഷങ്ങൾക്കകം വലിയൊരു ശബ്ദം കേൾക്കാം. ഇതോടെ ‘തകർന്നോ, ശബ്ദം കേട്ടല്ലോ’ എന്ന് വീഡിയോ ചിത്രീകരിച്ചവർ പരസ്പരം ചോദിക്കുന്നതും വീഡിയോയിൽ കാണാം.

Also Read:തമിഴ്‌നാട്ടിലെ രണ്ടാമത്തെ ആകാശദുരന്തം: ആദ്യ ദുരന്തത്തിലെ എ.എന്‍-32 വിമാനം കാണാതായിട്ട് അഞ്ചുവര്‍ഷം

ദൃശ്യങ്ങൾ തകർന്ന ഹെലികോപ്ടറിന്‍റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച പകൽ ഊട്ടിക്കു സമീപമുള്ള കുനൂരിലാണ് സിഡിഎസ് ജന. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേർ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചത്. ഹെലികോപ്ടറിലുണ്ടായിരുന്ന 14 യാത്രക്കാരില്‍ 13 പേരും അപകടത്തില്‍ മരണപ്പെട്ടു.

അതേസമയം, കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി. അന്വേഷണസംഘമാണ് ഡാറ്റാ റെക്കോർഡർ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. സുരക്ഷാസംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button