Latest NewsKeralaNewsIndia

പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ്; എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നീക്കമെന്ന് സി എ റഊഫ്

ഹിന്ദുവിനും മുസ്ലിമിനും ഇടയിൽ വിഭജനം തീർക്കാനുള്ള ആർ.എസ്.എസ് ശ്രമം പരാജയപ്പെട്ടതോടെ പോപുലർ ഫ്രണ്ടിനെ നേരെ തിരിഞ്ഞു: പോപുലർ ഫ്രണ്ട്

എരമംഗലം : പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷറഫിന്റെയും മറ്റ് പ്രവർത്തകരുടെയും വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. പോപുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻറ് റസാഖ് കുറ്റിക്കാടന്റെ നാക്കോലയിലെ വീട്ടിലാണ് കോഴിക്കോട്ടുനിന്നെത്തിയ ഇ.ഡി. ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം റെയ്‌ഡ്‌ നടത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് പണം നൽകിയതു സംബന്ധിച്ചാണ് ഇ.ഡി.യുടെ പരിശോധന. സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് രംഗത്ത് വന്നു.

Also Read:തായ്‌വാൻ വ്യോമമേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ : അതിർത്തി ലംഘിക്കുന്നത് ഏഴാം തവണ

‘പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷറഫിന്റെയും മറ്റ് പ്രവർത്തകരുടെയും വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡ് തികച്ചും പ്രതിഷേധാർഹമാണ്. സംഘടനയ്‌ക്കെതിരെ പക പോക്കൽ നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പോപുലർ ഫ്രണ്ടിനെ വേട്ടയാടാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇ.ഡിയെ കൊണ്ടുള്ള ഈ റെയ്ഡ്. സംഘടനയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. ഹലാലിന്റെയും ലവ് ജിഹാദിന്റെയും നർക്കോട്ടിക്കിന്റെയും പേര് പറഞ്ഞ് ഹിന്ദുവിനും മുസ്ലിമിനും ഇടയിൽ വിഭജനം തീർക്കാൻ ആർ.എസ്.എസ് നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് പോപുലർ ഫ്രണ്ടിനെ ഭീകരവത്കരിക്കാനുള്ള ശ്രമവുമായി ആർ.എസ്.എസ് വന്നത്’, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് വ്യക്തമാക്കുന്നു.

Also Read:മഹാപ്രളയം വന്നപ്പോൾ കേരളത്തെ നെഞ്ചോട് ചേർത്തു, നിരവധി പേരുടെ രക്ഷകനായി: പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം

റസാഖിന്റെ വീട്ടിൽ റെയ്‌ഡ്‌ നടക്കുന്നതിനിടെ വിവിധയിടങ്ങളിൽനിന്നെത്തിയ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവർത്തകർ വീടിനുപുറത്ത് ഇ.ഡി.ക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനിടയിൽ ഇ.ഡി.യുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിൽനിന്ന് ഭക്ഷണമടങ്ങിയ ബാഗ് മതിലിൽക്കൂടി കൈമാറിയതിനെത്തുടർന്ന് പോപുലർ ഫ്രണ്ട് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും വാക്കേറ്റമുണ്ടായി. റെയ്‌ഡ്‌ കഴിഞ്ഞു പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുവിടില്ലെന്ന നിലപാടായിരുന്നു പ്രതിഷേധക്കാർക്ക്.

ഇതോടെ വീട്ടുടമ റസാഖ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചു. ആദ്യം അവർ വഴങ്ങിയില്ലെങ്കിലും പിന്നീട് സ്വരം കടുപ്പിച്ചതോടെ ശാന്തരാവുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ വാഹനത്തിനുചുറ്റും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ വളഞ്ഞു.പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് വാഹനം കടത്തിവിട്ടത്. ഇ.ഡി. ഉദ്യോഗസ്ഥർ പോയതിനുശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നാക്കോലയിൽനിന്ന് പ്രതിഷേധപ്രകടനവുമായി പെരുമ്പടപ്പ് സെന്ററിലേക്കു നീങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button