ഇസ്ലാമാബാദ് : ജനങ്ങളെ ഭീതിയിലാഴ്ത്തി പാകിസ്താനിലെ കറാച്ചിയില്‍ ഭൂകമ്പം. നസിമാബാദ്, നോര്‍ത്ത് നസിമാബാദ്, നോര്‍ത്ത് കറാച്ചി, ഗുല്‍ഷന്‍-ഇ-ഇക്ബാല്‍, ഗുലിസ്ഥാന്‍-ഇ-ജോഹര്‍, സഫോറ ചൗരംഗി, എയര്‍പോര്‍ട്ട്, മാലിര്‍, ഡിഎച്ച്എ, ക്ലിഫ്ടണ്‍ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി.
Read Also : ജനറൽ റാവത്തിന്റെ മരണം ആഘോഷിച്ച താലിബാൻ അനുകൂലി ജവ്വാദ് ഖാനെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പോലീസ്
കറാച്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്ക് 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് പാക് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആളപായമോ, മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീന്മേശയിലെ പ്ലേറ്റുകളും കുപ്പികളും പ്രകമ്പനത്തില്‍ കുലുങ്ങുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.
മുന്‍പും, കറാച്ചിയില്‍ നിരവധി ചെറിയ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 21 ന്, കറാച്ചിയില്‍ നിന്ന് 76 കിലോമീറ്റര്‍ വടക്കുകിഴക്കായി 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു .
Post Your Comments