
തായ്പേയ്: തായ്വാൻ വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറി ചൈനീസ് യുദ്ധവിമാനങ്ങൾ. തായ്വാന്റെ എയർ ഡിഫൻസ് ഐഡിന്റിഫിക്കേഷൻ സോണിലാണ് ചൈനീസ് ഫൈറ്റർ ജെറ്റുകൾ അതിക്രമിച്ചു കയറിയത്.
തായ്വാനുമായി നിരന്തരം സംഘർഷം നിലനിൽക്കുന്ന രാജ്യമാണ് ചൈന. തായ്വാൻ ചൈനയുടെ ഭാഗമാണെന്നും, ഏകീകൃത ചൈന എന്ന സങ്കൽപത്തിൽ പെട്ടതാണ് തായ്വാൻ മേഖലയെന്നുമാണ് ചൈനീസ് ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങളൊരു സ്വതന്ത്ര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്ന തായ്വാൻ, ചൈനയുടെ ഈ നയത്തെ നഖശിഖാന്തം എതിർക്കുന്നുണ്ട്.
ഇപ്രകാരമൊരു തർക്കം നിലനിൽക്കെ, തായ്വാന്റെ സമുദ്ര, വ്യോമാതിർത്തി ലംഘിച്ച് കയറി പ്രകോപനം സൃഷ്ടിക്കാൻ ചൈനയുടെ സ്ഥിരം നയമാണ്. എങ്ങനെയെങ്കിലും ഒരു യുദ്ധം സൃഷ്ടിച്ചെടുക്കുക, അതു വഴി തായ്വാൻ ആക്രമിച്ചു പിടിച്ചെടുക്കുക എന്നതാണ് ചൈനീസ് പദ്ധതി. കഴിഞ്ഞ ഒറ്റ മാസത്തിനിടയിൽ ഇത് ഏഴാം തവണയാണ് ചൈനീസ് യുദ്ധവിമാനം തായ്വാൻ അതിർത്തിയിൽ അതിക്രമിച്ച് കയറുന്നത്.
Post Your Comments