ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനങ്ങളറിയിച്ച് യു.എസ്. അമേരിക്കൻ പ്രതിരോധ വിഭാഗമായി പെന്റഗൺ ആണ് ഇക്കാര്യം അറിയിച്ചത്. ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലേ, പെന്റഗൺ ഔദ്യോഗിക വക്താവ് ജോൺ കിർബി എന്നിവരാണ് റാവത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയത്.
‘ഇന്ത്യൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും വിയോഗത്തിൽ ഞങ്ങൾ വളരെയധികം ദുഖിക്കുന്നു. ഇന്ത്യയുടെ ആദ്യ സായുധ സേന മേധാവി എന്ന നിലയ്ക്ക് സൈന്യത്തിൽ ഒരു ദീർഘമായ പ്രതിച്ഛായയാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യ-യു.എസ് സൈനിക ബന്ധം ഊഷ്മളമാക്കാൻ അദ്ദേഹം ശക്തമായ സംഭാവനകൾ നൽകിയിട്ടുണ്ട്’ പെന്റഗൺ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, 11 സൈനികർ എന്നിവർ സഞ്ചരിച്ചിരുന്ന വ്യോമസേനാ ഹെലികോപ്റ്റർ ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്.
Post Your Comments