കൊച്ചി : പ്രമുഖ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളായ എയര്‍ടെല്‍, ജിയോ, വിഐ എന്നിവ കഴിഞ്ഞ മാസം തങ്ങളുടെ പ്രീപെയ്ഡ് പ്ലാന്‍ താരിഫ് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. വര്‍ദ്ധനവിന് ശേഷം, പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം വന്ന സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ ടെലികോം കമ്പനികള്‍ ഗണ്യമായി കുറച്ചിരുന്നു. കൂടാതെ, 3 ജിബി പ്രതിദിന ഡാറ്റയുമായി വരുന്ന വാര്‍ഷിക പ്ലാനുകളും മറ്റ് പ്രീപെയ്ഡ് പ്ലാനുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ചില വാര്‍ഷിക പ്ലാനുകള്‍ ഇപ്പോഴും സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഏറ്റവും ചെലവേറിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ ജിയോയ്ക്കാണ്. 4199 ആണ് ഇതിന്റെ നിരക്ക്. 3ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു. അണ്‍ലിമിറ്റഡ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ജിയോ ആപ്പുകളിലേക്കും ഇത് ‘ആക്സസ്’ നല്‍കുന്നു.
ജിയോയുടെ 3119 രൂപ പ്രീപെയ്ഡ് പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു വാര്‍ഷിക പ്ലാനാണ്. കൂടാതെ 2 ജിബി പ്രതിദിന ഡാറ്റ നല്‍കുന്നു (10 ജിബി അധികമായും നല്‍കുന്നു). അണ്‍ലിമിറ്റഡ് കോളുകള്‍, 100 എസ്എംഎസ്, ജിയോ ആപ്പുകള്‍ എന്നിവയിലേക്കും ഈ പ്ലാന്‍ ആക്സസ് നല്‍കുന്നു.
2 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന 2879 രൂപ വിലയുള്ള വാര്‍ഷിക പ്ലാനും ജിയോയിലുണ്ട്. 365 ദിവസമാണ് വാലിഡിറ്റി. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്ന വാര്‍ഷിക പ്ലാനാണിത്. 1.5 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന 336 ദിവസത്തെ വാലിഡിറ്റിയുള്ള 2545 രൂപ വിലയുള്ള ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനും ജിയോ നല്‍കുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഇത് നല്‍കുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവ ഉള്‍പ്പെടുന്ന ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ഈ പ്ലാനിന്റെ അധിക നേട്ടങ്ങളാണ്.
365 ദിവസത്തെ വാലിഡിറ്റി നല്‍കുന്ന 3 ജിബി പ്രതിദിന ഡാറ്റയുള്ള വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്ലിനുണ്ട്. 1799 രൂപ, 2999 എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകള്‍. യഥാക്രമം 24Gb ഡാറ്റയും 2GB പ്രതിദിന ഡാറ്റയും ഇത് നല്‍കുന്നു. ഈ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
എയര്‍ടെല്‍ 2 ജിബി പ്രതിദിന ഡാറ്റ വാര്‍ഷിക പ്ലാനും നല്‍കുന്നുണ്ട്. 3359 ആണ് ഇതിന്റെ നിരക്ക്. 365 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാന്‍ ഒരു വര്‍ഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാര്‍, പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ എന്നിവയിലേക്കും ആക്സസ് നല്‍കുന്നു.
വിഐയുടെ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് യഥാക്രമം 1799 രൂപയും 2899 രൂപയുമാണ് നിരക്ക്. യഥാക്രമം 24GB ഡാറ്റയും 1.5GB പ്രതിദിന ഡാറ്റയും ഈ പ്ലാനുകളുടെ നേട്ടങ്ങളാണ്. കൂടാതെ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസത്തെ വാലിഡിറ്റി എന്നിവയും ഉള്‍പ്പെടുന്നു. വിഐ 3099 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇത് 1.5GB പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും ഒരു വര്‍ഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറും നല്‍കുന്നു.
Post Your Comments