ന്യൂഡൽഹി: ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി തങ്ങളുടെബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാൻ കഴിയും. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നിയമങ്ങള്‍ അനുസരിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും തങ്ങളുടെ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റ്ബുക്ക് ചെയ്യുന്നവർക്ക്ഈ സൗകര്യം ലഭ്യമല്ല.
ടിക്കറ്റിൽ മാറ്റം വരുത്താതെ ബോര്‍ഡിംഗ് സ്റ്റേഷൻ ഒഴികെയുള്ള മറ്റ് സ്റ്റേഷനുകളിൽനിന്ന് നിങ്ങള്‍ ട്രെയിനില്‍ കയറുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കൂടാതെ ബോര്‍ഡിംഗ് പോയിന്റും പുതുക്കിയ ബോര്‍ഡിംഗ് പോയിന്റും തമ്മിലുള്ള നിരക്കിന്റെ വ്യത്യാസവും നല്‍കേണ്ടിവരും. ഒരു യാത്രക്കാരന്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ ഓണ്‍ലൈനിലൂടെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അത് ചെയ്യണം. ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റിക്കഴിഞ്ഞാല്‍ പിന്നീട് ആദ്യം നല്‍കിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിന്‍ കയറാൻ കഴിയില്ല.
ഐആര്‍സിടിസിയുടെ നിയമങ്ങള്‍ അനുസരിച്ച്, ബോര്‍ഡിംഗ് സ്റ്റേഷനില്‍ ഒരു തവണ മാത്രമേ മാറ്റം വരുത്താന്‍ കഴിയൂ.അതേസമയം, റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റാണെങ്കില്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാന്‍ ട്രെയിന്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍ അപേക്ഷ നല്‍കണമെന്നാണ് ഐആര്‍സിടിസിയുടെ നിയമം.
ബോർഡിങ് സ്റ്റേഷൻ മാറ്റം വരുത്തേണ്ടത് ഇങ്ങനെ,
നിങ്ങള്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, ഐആര്‍സിടിസി ഔദ്യോഗിക വെബ്‌സൈറ്റ് (https://www.irctc.co.in/nget/train-search) സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാവുന്നതാണ്.
ഈ ലിങ്കില്‍ കയറിയതിന് ശേഷം ലോഗിന്‍ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നല്‍കുക.
‘ബുക്കിംഗ് ടിക്കറ്റ് ഹിസ്റ്ററി’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ തിരഞ്ഞെടുക്കുക.
അതില്‍ ‘ബോര്‍ഡിംഗ് പോയിന്റ് മാറ്റുക’ (change boarding point) എന്നതിലേക്ക് പോകുക.
നിങ്ങള്‍ക്ക് ട്രെയിന്‍ കയറാൻതാല്‍പ്പര്യമുള്ള പുതിയ ബോര്‍ഡിംഗ് സ്റ്റേഷന്‍ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് സ്ഥിരീകരണത്തിനുള്ള (confirm) ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ബോര്‍ഡിംഗ് സ്റ്റേഷൻ മാറ്റിയതായി സ്ഥിരീകരിച്ചു കൊണ്ടുള്ളഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.
ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് ഐആര്‍സിടിസിയിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.irctc.co.in) രജിസ്റ്റര്‍ ചെയ്യണം. അതിനായി ആദ്യം ഐആര്‍സിടിസി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും പാസ്വേഡും സൃഷ്ടിക്കണം. ലോഗിന്‍ പാസ്വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ തുറക്കും.
രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും അവിടെ നല്‍കണം. തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു ഒടിപി (വണ്‍ ടൈം പാസ്വേഡ്) ലഭിക്കും. ഇമെയില്‍ ഐഡി ശരിയാണോ എന്ന് ഉറപ്പിക്കാനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഇതോടെ നിങ്ങളുടെ രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇനി നിങ്ങള്‍ക്ക് ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
Post Your Comments