Latest NewsKeralaNewsCrime

പകൽ ഓട്ടോ ഓടിക്കും, രാത്രിയിൽ പൂർണനഗ്നനായി പുറത്തിറങ്ങി കവർച്ച നടത്തും: യുവാവ് പിടിയില്‍

ആലപ്പുഴ : പൂർണനഗ്നനായിഎത്തി പെണ്‍കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് പതിനഞ്ചില്‍ സോജനാ(36)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30-ഓടെ തലവടി മുരിക്കോലിമുട്ടിന് സമീപത്തെ വീട്ടിലാണ് മോഷണത്തിനെത്തിയത്. പെണ്‍കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

ഓട്ടോ തൊഴിലാളിയാണ് സോജന്‍. ഇയാൾ തലവടി മുരിക്കോലിമുട്ട് പാലത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ടശേഷം അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈല്‍, തിരിച്ചറിയല്‍കാര്‍ഡ് അടങ്ങുന്ന പഴ്‌സ്, അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ പൊതിഞ്ഞ് വെച്ചിട്ടാണ് കുറുവസംഘത്തിന്റെ മാതൃകയില്‍ മോഷണത്തിനിറങ്ങിയത്. ഇരുട്ടിലൂടെ ഓടിമറഞ്ഞ സോജനെ സമീപവാസികൾ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. അന്വേഷണത്തിനിടെയാണ് തുണിക്കെട്ട് കിട്ടിയത്.

Read Also  :   ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍

തുടർന്ന് സോജന്റെ മൊബൈല്‍ ഫോണില്‍ നിന്നു സമീപവാസികൾ ഇയാളുടെ ഭാര്യയെ വിളിച്ചു. ഫോണ്‍ വഴിയില്‍ നിന്നു കണ്ടെത്തിയതാണെന്നും സ്ഥലം എവിടെയാണെന്നും അന്വേഷിച്ചറിഞ്ഞു. പിന്നീട് തൊണ്ടിമുതല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടത്വാ പോലീസിന് കൈമാറി. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഇയാളെ പോലീസ്പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button