Latest NewsKeralaNews

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് അനുമതി നല്‍കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സംസ്ഥാനത്തിന്റെ വികസനത്തിനൊപ്പം രാജ്യത്തിനും പദ്ധതി പ്രയോജനപ്പെടുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കി. സംസ്ഥാനത്തിന്റെ വികസനത്തിനൊപ്പം രാജ്യത്തിനും പദ്ധതി പ്രയോജനപ്പെടുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

Read Also : ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി

പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടി രൂപയും പദ്ധതിയുടെ നടത്തിപ്പുകാരായ കെ റെയില്‍ വഴിയുണ്ടാകുന്ന ബാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ കേന്ദ്രത്തിന് ഉറപ്പു നല്‍കിയിരുന്നു. ഇക്കാര്യവും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ഇതിന്റെ മുന്നോടിയായി റെയില്‍വേ അധികൃതരും കെ-റെയില്‍ അധികൃതരും അലൈന്‍മെന്റില്‍ സംയുക്ത പരിശോധന നടത്തും. 530 കിലോമീറ്ററാണ് പാതയുടെ നീളം. പദ്ധതിക്ക് ഏകദേശം 66,000 കോടി രൂപ ചെലവു വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button