ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി: ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും

പിടിയിലായ 20 പേരില്‍ 17 പേരെയാണ് ജാമ്യത്തില്‍ വിട്ടയച്ചത്

വിഴിഞ്ഞം: പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം. റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കറ്റാണെന്ന് എക്സൈസ് വ്യക്തമാക്കി. കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പിടിയിലായ 20 പേരില്‍ 17 പേരെയാണ് ജാമ്യത്തില്‍ വിട്ടയച്ചത്.

Read Also : കൊച്ചി മെട്രോയില്‍ ഒഴിവ്: ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

അതേസമയം കേസില്‍ നേരത്തെ റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ സംഘം കോടതിയെ സമീപിക്കും. ലഹരിപാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഇവര്‍ പ്രധാനപങ്ക് വഹിച്ചെന്നാണ് നിഗമനം. നിര്‍വാണ മ്യൂസിക്ക് ഫെസ്റ്റിവെലിന്റെ മറവിലായിരുന്നു കാരക്കാട്ടെ റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. എക്സൈസ് നടത്തിയ പരിശോധനയില്‍ ഹഷീഷ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുകള്‍ പിടിച്ചെടുത്തിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരില്‍ 3000, 2000, 1000 രൂപയുടെ ടിക്കറ്റാണ് വില്പന നടത്തിയത്. റിസോര്‍ട്ടിലെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിട്ടുണ്ട്. പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button