Latest NewsNewsIndiaLife StyleSpirituality

സ്ത്രീകള്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം: വിചിത്ര നിയമവുമായി ഒരു ഇന്ത്യൻ ഗ്രാമം

ഹിമാചല്‍ പ്രദേശ്: ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്ത്യൻ സംസ്കാരത്തിന്റ ഭാഗമാണ്. വ്യത്യസ്ത പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരാണ് രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങൾ. ഹിമാചല്‍ പ്രദേശിലെ മണികര്‍ണ്‍ താഴ്വരയിലെ പിനി ഗ്രാമത്തിലും ഇക്കാലത്തും മുടക്കമില്ലാതെ പാലിച്ച് പോരുന്ന ഒരു ആചാരമുണ്ട്. ഈ ഗ്രാമത്തില്‍ വിവാഹിതകളായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം.

ചവാന്‍ മാസത്തിലാണ് ഗ്രാമത്തില്‍ എല്ലാ വര്‍ഷവും ഉത്സവം കൊടികയറുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിൽ സ്ത്രീകള്‍ നഗ്‌നരായി കഴിയണമെന്നാണ് ആചാരം. പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി മാത്രം വേണമെങ്കില്‍ അവര്‍ക്ക് ധരിക്കാം.അതേസമയം, ആചാരലംഘനം മൂലം വീട്ടുകാര്‍ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതി സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു: മരണം സ്ഥിരീകരിച്ച് വായുസേന

ഉത്സവത്തിന്റെ ആ ദിവസങ്ങളില്‍, വിവസ്ത്രരായി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണമെന്നും അത് മാത്രമല്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മിണ്ടാനോ, ചിരിക്കാനോ പോലും പാടില്ലെന്നും വിചിത്രമായ മറ്റു നിയമങ്ങളുണ്ട്. ഇത് മാത്രമല്ല, ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആരും മദ്യപിക്കാനോ, മല്‍സ്യമാംസാദികള്‍ ഭക്ഷിക്കാനോ പാടില്ല. ആചാരങ്ങള്‍ തെറ്റിച്ചാല്‍, ദൈവങ്ങള്‍ കോപിക്കുമെന്ന് വിശ്വസിക്കുന്ന ഗ്രാമവാസികള്‍ വളരെക്കാലമായി ഈ ആചാരം പിന്തുടര്‍ന്ന് വരുന്നു.

ആചാരത്തിന് പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ച് ഗ്രാമവാസികൾ പറയുന്നത് ഇങ്ങനെ: ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഇവിടെ അസുരന്മാരുടെ തേര്‍വാഴ്ചയായിരുന്നു. ഒടുവിൽ ദേവത എഴുന്നള്ളി അസുരന്മാരെ വധിച്ച് ഗ്രാമത്തെ രക്ഷിച്ചു. ദേവിയുടെ വിജയം ഉത്സവമായി ആഘോഷിച്ചു. അന്ന്മുതല്‍ ഇവിടെ ആളുകള്‍ ഈ ആചാരം പിന്തുടരാന്‍ തുടങ്ങിയെന്നാണ് വിശ്വാസം. ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതെ തുടർന്നാണ് ഈ 5 ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button