Latest NewsNewsIndia

രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്ടര്‍ അപകടം നടന്നത് ലാന്‍ഡിംഗിന് തൊട്ടുമുന്‍പ്

രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് നാട്ടുകാര്‍

ഊട്ടി: രാജ്യത്തെ നടുക്കിയ കരസേനയുടെ ഹെലികോപ്ടര്‍ അപകടം നടന്നത് തമിഴ്നാട്ടിലെ കൂനൂരില്‍ ലാന്‍ഡിംഗിന്  തൊട്ടുമുന്‍പ്  . നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തിന് ഓടി എത്തിയത് . നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. തകര്‍ന്നു വീണ ഹെലികോപ്റ്ററില്‍ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. നാല് മൃതദേഹങ്ങള്‍ക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം.

Read Also : ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത് ഇത് രണ്ടാം തവണ

തമിഴ്നാട്ടിലെ കൂനൂരിന് സമീപമാണ് അപകടമുണ്ടായത്. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഊട്ടിയിലേക്ക് പോയ സൈനിക ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. സംയുക്ത കരസേന മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ 14 യാത്രക്കാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എം.ഐ-17വി5 എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാട്ടുകാര്‍ക്ക് പിന്നാലെ ഊട്ടി പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അപകടവിവരം അറിഞ്ഞ് സൂലൂര്‍ സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button