Latest NewsNewsInternational

സ്വവര്‍ഗ വിവാഹം നിയമപരമാക്കി ചിലി

ചിലി: സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കി ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലി. പ്രണയം പ്രണയമാണെന്ന് മനസിലാക്കുന്നുവെന്ന് സാമൂഹ്യ വികസന വകുപ്പ് മന്ത്രി കര്‍ല റുബിലാര്‍ പറഞ്ഞു. ഏറെ നാൾ നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് ചിലി കോണ്‍ഗ്രസ് ചൊവ്വാഴ്ച സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നുവെന്ന ഉത്തരവിറക്കിയത്.

ചിലിയില്‍ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അവസാനം ആയത്. പാര്‍ലമെന്റിലെ ലോവര്‍ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.

‘ഇന്ന് ചരിത്ര ദിവസമാണ്. സ്വവര്‍ഗ വിവാഹം നമ്മുടെ രാജ്യം അംഗീകരിച്ചിരിക്കുന്നു. പ്രണയം പ്രണയമാണെന്ന് തിരിച്ചറിഞ്ഞ് നീതിയുടെയും തുല്യതയുടെയും കാര്യത്തില്‍ നമ്മള്‍ ഒരു ചുവട് കൂടി വെച്ചിരിക്കുന്നു,’ കര്‍ല റുബിലാര്‍ പറഞ്ഞു. ഇങ്ങനെ ഒരു ചുവട് നമ്മള്‍ എടുത്തിരിക്കുന്നു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നാണ് എല്‍.ജി.ബി.ടി അവകാശ സംഘടനയുടെ പ്രവര്‍ത്തകൻ പറഞ്ഞത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം 90 ദിവസത്തിനുള്ളില്‍ ബില്‍ നിയമമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button