ന്യൂഡല്‍ഹി : സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ രാജ്യം തേങ്ങുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . രാജ്യത്തിന് ഇന്ന് സങ്കടകരമായ ദിനമാണെന്നും, മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിന്‍ റാവത്തെന്നും അമിത് ഷാ കുറിച്ചു.
‘ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടതിനാല്‍ രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിന്ന് . മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളില്‍ വിവരിക്കാനാവില്ല. ഈ വേര്‍പാടില്‍ ഞാന്‍ അഗാധമായി വേദനിക്കുന്നു ‘ അദ്ദേഹം കുറിച്ചു
കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.
Post Your Comments