ജറുസലേം: ഗാസ മുനമ്പിനു ചുറ്റും ഹൈടെക് അതിർത്തിയുടെ നിർമ്മാണം പൂർത്തിയായി എന്നറിയിച്ച് ഇസ്രയേൽ. ചൊവ്വാഴ്ചയാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്.
ഉയർന്ന സാങ്കേതികവിദ്യകളാൽ നിർമിക്കപ്പെട്ട ഭൂഗർഭ മതിലാണ് ഗാസ മുനമ്പിനു ചുറ്റും നിർമ്മിച്ചിരിക്കുന്നത്. നൂറുകണക്കിന് സർവൈലൻസ് ക്യാമറകളും റഡാറുകളും ആരെങ്കിലും അടുത്തെത്തിയാൽ തിരിച്ചറിയാൻ പ്രോക്സിമിറ്റി സെൻസറുകളും ഈ മതിലിൽ ഘടിപ്പിച്ചിട്ടുണ്ട്.
കടലിലൂടെയുള്ള നുഴഞ്ഞു കയറ്റങ്ങൾ തിരിച്ചറിയാൻ മാരിടൈം സെൻസറുകളും ഇവയിലുണ്ട്. റിമോട്ട് കണ്ട്രോളുള്ള ആക്രമണ, പ്രതിരോധ സംവിധാനവും ഈ മതിലിന്റെ കൂടെയുണ്ട്. ഇവയുടെ നിയന്ത്രണം നിരവധി കൺട്രോൾ റൂമുകളും കമാൻഡ് സെന്ററുകളുമായിരിക്കും നിർവഹിക്കുകയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 65 കിലോമീറ്ററിലായി പരന്നു കിടക്കുന്ന ഈ മതിലിന്റെ നിർമ്മാണത്തിന് 1,40,000 ടൺ ഇരുമ്പും സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments