അബുജ: ആഫ്രിക്കയിൽ, കഴിഞ്ഞ മാസം മാത്രം ഉപയോഗിക്കാതെ പാഴായി പോയത് 1 മില്യൺ കോവിഡ് വാക്സിനുകളെന്ന് റിപ്പോർട്ടുകൾ. നൈജീരിയയിലാണ് ഈ നാശനഷ്ടമുണ്ടായത്. വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെടാറുണ്ട്. എന്നിട്ടും, 200 മില്യനോളം ജനസംഖ്യയുള്ള നൈജീരിയയിൽ, നാല് ശതമാനത്തിനു താഴെ ആളുകൾ മാത്രമാണ് വാക്സിൻ എടുത്തത്.
ആഫ്രിക്കയിൽ ജനസംഖ്യ കൂടുതലുള്ളതിനാൽ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്പിൽ നിന്നും ആസ്ട്ര സെനക നൽകിയ വാക്സിനുകളാണ് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായത്.
ലോകത്ത് നിരവധി രാഷ്ട്രങ്ങൾ ഇപ്പോഴും വാക്സിൻ ലഭിക്കാതെ ബുദ്ധിമുട്ടുമ്പോഴാണ് ലഭിച്ച വാക്സിനുകൾ കൃത്യമായി വിതരണം ചെയ്യാൻ കഴിയാതെ നൈജീരിയയുടെ ഈ അനാസ്ഥ. കാലാവധി കഴിയാറായ വാക്സിനുകളും ലഭിച്ചതിനാൽ അവ സമയത്ത് ഉപയോഗിക്കാൻ സാധിച്ചില്ലെന്നും അധികൃതർ പറഞ്ഞു
Post Your Comments