ശബരിമല: തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ കാണിക്കയായി ലഭിച്ച വരുമാനം ഒന്പതുകോടി കവിഞ്ഞു. തീര്‍ഥാടനകാലം തുടങ്ങി ഞായറാഴ്ച വരെയുള്ള കണക്കാണിത്.
കാണിക്ക ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍ ബാക്കിയുള്ളതിനാല്‍ യഥാര്‍ഥ വരുമാനം ഇതിലും കൂടുതലായിരിക്കും. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വര്‍ഷമായി ഇതര സംസ്ഥാനത്തു നിന്നുള്ള ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നത് കുറവായിരുന്നു. ഇത്തവണ അവരെത്തിയതോടെയാണ് കാണിക്കയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
അതേസമയം ശബരിമലയിലെ വരുമാനത്തിൽ വൻവർധനവ് ആണ് ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വരുമാനം ഇരുപത് കോടിയിലധികം ആണ് ലഭിച്ചിരിക്കുന്നത്.
ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.
Post Your Comments