ന്യൂഡല്‍ഹി: പാര്‍ലമെന്റിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കാത്ത എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പാര്‍ലമെന്റ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന ശീലം മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി.
Read Also : ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അപേക്ഷ ക്ഷണിച്ചു
നിലവില്‍ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ‘ദയവായി പാര്‍ലമെന്റിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കുക. കുട്ടികളെപ്പോലെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നല്ലതല്ല. നിങ്ങള്‍ സ്വയം മാറിയില്ലെങ്കില്‍ സമയബന്ധിതമായ മാറ്റങ്ങള്‍ ഉണ്ടാവും,’ എന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, എസ് ജയശങ്കര്‍, പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.
Post Your Comments