ലക്‌നൗ : പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ എത്തും. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന വളം പ്ലാന്റും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓൾ ഇന്ത്യ മെഡിക്കൽ സയൻസും(എയിംസ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 9600 കോടി രൂപയുടെ ദേശീയ വികസന പദ്ധതികളാണിവ.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോരഖ്പൂരിൽ നടന്ന റാലിയിലാണ് നരേന്ദ്ര മോദി ഗോരഖ്പൂരിലെ വളം പ്ലാന്റ് പ്രവർത്തന സജ്ജമാക്കുമെന്ന് വാഗ്ദാനം നൽകിയത്. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം 2016-ലാണ് രാസവള ഫാക്ടറിയുടേയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്നത്. 8600 കോടിരൂപയാണ് നിർമ്മാണ ചെലവ്. 30 വർഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്നു ഈ ഫാക്ടറി.
Read Also : കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്
യുപിയിലെയും അയൽ സംസ്ഥാനങ്ങളിലെയും കർഷകർക്ക് ഈ പ്ലാന്റ് യൂറിയ നൽകും. മേഖലയിലെ നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിനും പ്ലാന്റ് സഹായിക്കും. ആഭ്യന്തരവളം വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുന്നതിലും ഇത് പങ്ക് വഹിക്കും.
Post Your Comments